പത്തിക്കടിച്ചു പക്ഷം വിരിച്ച ഗരുഡൻ

 

പത്തിക്കടിച്ചു പക്ഷം വിരിച്ച ഗരുഡൻ
വെട്ടിപ്പിടിച്ചു പൊട്ടിച്ചിരിച്ച ഗരുഡൻ
കുടിലതയുടെ ഗരുഡൻ
ചടുലതയുടെ  ഗരുഡൻ
അവനവനെഴുതണ വിധിയുടെ അധിപനിവൻ
ഗരുഡൻ.....
(പത്തിക്കടിച്ചു...)

ജീവിതമൊരു വട്ടം വെറുമൊരു നേരിയ തിരിവട്ടം
പടിപടിയെല്ലാം പിടിയിലൊതുക്കും
പണമവൻ ഇന്നൊരു  ഗരുഡൻ
കൊതിയുള്ളൊരു കൗരവനെത്തട്ടെ
അവനൊത്തിരി മിന്നി മദിക്കട്ടെ
അതിലിത്തിരി തന്നുടെ കൊക്കിലൊതുക്കണ ഗരുഡൻ
ഗരുഡൻ  ഗരുഡൻ
(പത്തിക്കടിച്ചു...)

ജീവിതമൊരു യുദ്ധം ജയമറിയുന്നവനധികാരം
അവനുടെ മേലേ ചിറകടിയോടെ
തണലു വിരിക്കണ  ഗരുഡൻ
ധനമെന്നൊരു വിത്തു മുളക്കട്ടെ
അവനൊത്തൊരു മുത്തു വിളങ്ങട്ടെ
അതിലിമ്മിണി നെന്മണി കൊത്തിയെടുക്കണ  ഗരുഡൻ
 ഗരുഡൻ  ഗരുഡൻ
(പത്തിക്കടിച്ചു....)