എന്റെ ഹൃദയം നിന്റെ മുന്നിൽ

എന്റെ ഹൃദയം നിന്റെ മുന്നില്‍ പൊന്‍ തുടിയായ്‌ മുഴങ്ങുന്നു (2)
നിന്റെ വരവില്‍ ഭൂമിയാകെ ഉണര്‍ന്നു പാടുന്നു
(എന്റെ ഹൃദയം)

നിറുകയില്‍ തിരു മുറിവു ചാര്‍ത്തിയ തുടുകുറിയോദെ
കരപുടങ്ങളില്‍ നിറയെ ആണി പഴുതുകളോടെ
ഇവിടെ നിന്നെ കാത്തു നില്‍പ്പൂ മനുഷ്യ പുത്രന്മാര്‍
വരിക സംക്രമ പുരുഷ നിന്‍ രഥചക്ര ഗാഥയുമായ്‌
(എന്റെ ഹൃദയം)

അഭയമായ്‌ മധുരാന്നമായ്‌ നീ അമൃതമായി വരൂ
അരുണ രശ്മികളാര്‍ന്നൊരശ്വ രഥം തെളിച്ചു വരൂ 
ഇവിടെ ഞങ്ങടെ പൊന്‍ കിനാക്കളെ അജ ഗണങ്ങളെയും
കുരുതി ചെയ്തു നീയവയ്ക്കിനി വീണ്ടുമുയിര്‍ നല്‍കൂ
(എന്റെ ഹൃദയം)