കണ്ണനെ കണി കാണാൻ കണ്ണന്റെ കളി കാണാൻ

കൊന്നപൂക്കളിൽ നിന്റെ കിങ്ങിണി നറും
മന്ദാരപുഷ്പങ്ങളിൽ
നിൻ മന്ദസ്മിത കാന്തി നിൻ മിഴികളിന്നീ ശംഖു പുഷ്പങ്ങളിൽ
നിൻ മെയ് ശോഭകളിന്ദ്ര നീല മുകിലിൽ പട്ടാട പൊൻ വെയിലിലും
കണ്ണാ വേറൊരു പുണ്യമെന്തു മിഴികൾക്കെങ്ങും ഭവ ദർശനം

കണ്ണനെ കണി കാണാൻ കണ്ണന്റെ കളി കാണാൻ
കണ്ണടച്ചുറങ്ങേണം നിൻ മലർ കണ്ണടച്ചുറങ്ങേണം

കണ്ണടച്ചുറങ്ങുമ്പോൾ കള്ളനടുത്തുവന്ന്
കിന്നാരം പറയുന്നുണ്ടോ
അവൻ കണ്ണഞ്ചും ചിരിയുടെ കള്ളതാക്കോലു കൊണ്ട്
കരളിന്റെ കലവറ തുറക്കുന്നുണ്ടോ
(കണ്ണനെ..)

കണ്ണാടി ചെപ്പെടുത്ത് കൈവിരൽ തുമ്പു നീട്ടി
സിന്ധൂരമണിയുന്നുണ്ടോ അവൻ
കൽക്കണ്ടം ചേർത്ത് വെച്ച കാച്ചിയ പാലെടുത്ത്
ഇരു മിഴി അറിയാതെ കുടിക്കുന്നുണ്ടോ
(കണ്ണനെ..)