പണ്ടു പണ്ടൊരു ദേശത്ത്

 

പണ്ടു പണ്ടൊരു ദേശത്ത് ഉണ്ടനെന്നൊരു രാജാവ്
ഉണ്ടനെന്നൊരു രാജാവിന്നു ഉണ്ടിയെന്നൊരു റാണി
ഉണ്ടിറാണിയൊരു ദിവസം ഉദ്യാനത്തിൽ ലാത്തുമ്പോൾ
കണ്ടിതൊരു പൂമരത്തിൽ തേനീച്ചക്കൂട് - നല്ലൊരു
തേനീച്ചക്കൂട്
(പണ്ടു പണ്ടൊരു…)

തേനെടുക്കാൻ മോഹിച്ചു റാണി തന്റെ കൈനീട്ടി
തേനീച്ചകൾ മൂളിയെത്തി
റാണിയെ നല്ല കുത്തു കുത്തി
നാട്ടിലുള്ള തേനീച്ചക്കൂട്ടങ്ങളെ വേട്ടയാടി
ചുട്ടെരിച്ചു ചാമ്പലാക്കാൻ കല്പനയിട്ടു രാജാവ്
(പണ്ടു പണ്ടൊരു…)

തേൻ കൂടുകൾ തേടി തേടി രാജകിങ്കരരോടി
തേനീച്ചക്കൂട്ടങ്ങളെ ചാമ്പലാ‍ക്കി മൂടി
പിറ്റേന്നു റാണിക്ക് മൂർച്ഛിച്ചു രോഗം
കൊട്ടാരം വൈദ്യനെത്തി കല്പിച്ചു വേഗം
തെച്ചി വേരും നാലുകൂട്ടം പച്ചിലയും കൂട്ടി
തേനൊഴിച്ചു ചാലിച്ചു റാണിക്ക് നൽകുവാൻ
സൈനികന്മാരോടി രാജ്യമാകെ തേടി
തേനീച്ചക്കൂടുമില്ല തേനുമില്ലാ നാട്ടിൽ
ഉണ്ടി തന്റെ ജീവനപ്പോൾ ഊഴി വിട്ടു മണ്ടി
ഉണ്ടരാജനന്നുമിന്നും തൊട്ടാൽ മൂക്കേൽ ശുണ്ഠി
(പണ്ടു പണ്ടൊരു…)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pandu pandoru desathu

Additional Info

അനുബന്ധവർത്തമാനം