മുന്നിൽ ദൂരം മുതുകില്‍ ഭാരം
മുന്നില്‍ ദൂരം മുതുകില്‍ ഭാരം
നിന്നാല്‍ നിന്നുടെ അടി പതറും (2)
മന്നില്‍ യാത്ര തുടര്‍ന്നില്ലേ നീ
മുന്നോട്ട് മുന്നോട്ട് മുന്നോട്ട്.. ഓ..
(മുന്നില്‍ ദൂരം....)
കാലജലധിയില്‍ ഓരോ ദിവസവും
ഇരമ്പി വരുമൊരു തിരയല്ലോ
കടന്നു പോയാല്‍ പോകട്ടെ നീ
തിരിഞ്ഞു നോക്കരുതൊരു നാളും
(മുന്നില്‍ ദൂരം....)
ആകാശതാരം വിളക്കുമാടം
ആശകള്‍ നിന്നുടെ പങ്കായം
അലറും കാറ്റില്‍ തുഴയുക നൌക
അകലെയകലെ നിന്‍ സങ്കേതം ..ഓ..
(മുന്നില്‍ ദൂരം.....)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Munnil dooram
Additional Info
ഗാനശാഖ: