തന്തിമിത്താരോ താരോ

 

തന്തിമിത്താരോ താരോ തൈ തൈ
തന്തിമിത്താരോ താരോ തൈ തൈ
മാനത്തിന്നലെ പൊന്നിന്റെ നൂലിനാൽ
ചീനവല കെട്ടിയതാരോ - ഹയ്യാ
ചീനവല കെട്ടിയതാരോ

മൂവന്തിപ്പെണ്ണും മുക്കുവനും വെള്ളി-
ക്കേവഞ്ചി തള്ളിപ്പോയപ്പോൾ
ആഴിത്തിരകളിലായിരം നൂലുള്ള
ചീനവല കെട്ടിത്താഴ്ത്തി - ആരോ
ചീനവല കെട്ടിത്താഴ്ത്തി

മീനും കിട്ടീല ചെമ്മീനും കിട്ടീല
നാഴി മാണിക്യമുത്തു കിട്ടി
മുത്തൊന്നു ചേറുവാൻ - പറ വെച്ചളക്കുവാൻ
മുറവും കൊണ്ടോടി വാ മേഘപ്പെണ്ണേ - ഹൊയ്
മുറവും കൊണ്ടോടി വാ മേഘപ്പെണ്ണേ

മയിലാളേ കുയിലാളേ മാടത്തക്കിളിയാളേ - നിന്റെ
മുക്കുവനെന്തേ കണ്ണിനകത്തൊരു മിന്നാട്ടം
മിന്നാട്ടം മിന്നാട്ടം മിന്നാട്ടം
പത്തു വെളുപ്പിനു തോണി നിറച്ചും
പരലും സ്രാവും ചെമ്പല്ലീം അയ്യയ്യാ ഹയ്യാ
മാനിനു കിട്ടണതെന്താണ്
എന്താണ് എന്താണ്
കൈയിനു കരിവള കനകവള
കാതിനു കല്പണി ലോലാക്ക്
ലോലാക്ക് - ലോലാക്ക്

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thanthimitharo

Additional Info