ആമ കടലാമ

 

ആമ - കടലാമ...  ആമാ
ആമ കടലാമ
ആഴിയിൽ നിന്നും പൂഴിയിലേക്കായ്
ആടിയാടി വരുന്നൊരു വീരൻ
ആടിയാടി വരുന്നൊരു വീരൻ
ആമ കടലാമ...  ആമാ
ആമ കടലാമ

ആകൃതി കണ്ടാൽ ഭീമൻ - ഇവൻ
അടുത്തു ചെന്നാൽ സൗമ്യൻ
ആകൃതി കണ്ടാൽ ഭീമൻ - ഇവൻ
അടുത്തു ചെന്നാൽ സൗമ്യൻ
നീർക്കോലിത്തലയും കാലും നീട്ടി
നീന്തി നടക്കാൻ കേമൻ -കേമൻ
ആമ - കടലാമ...  ആമാ
ആമ കടലാമ

പുറത്ത് തൊട്ടാൽ കടുകട്ടി
കമഴ്ത്തി വെച്ചൊരു കൽച്ചട്ടി
പുറത്ത് തൊട്ടാൽ കടുകട്ടി
കമഴ്ത്തി വെച്ചൊരു കൽച്ചട്ടി
അടുത്തു ചെന്നാൽ കൈകാൽ തലയും
ഒളിച്ചുവെയ്ക്കും വിടുവിഡ്ഡി - ഇവൻ
ഒളിച്ചുവെയ്ക്കും വിടുവിഡ്ഡി
ആമ - കടലാമ...  ആമാ
ആമ കടലാമ

പണ്ടൊരു നാളൊരു മുയലും ഇവനും
പന്തയം വെച്ചു ഓടുവാൻ
പണ്ടൊരു നാളൊരു മുയലും ഇവനും
പന്തയം വെച്ചു ഓടുവാൻ
വഴിയിലുറങ്ങീ മുയൽ - ഇവനിത്തടി
വാരി വലിച്ചു നടന്നു ജയിച്ചു
ഇവനിത്തടി വാരി വലിച്ചു നടന്നു ജയിച്ചു
ആമ - കടലാമ...  ആമാ
ആമ കടലാമ

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aama kadalaama

Additional Info

അനുബന്ധവർത്തമാനം