ജാതിഭേദം മതദ്വേഷം
ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും
സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്
ആകാശത്തിരി താരകത്തിരി വിണ്ണിലുയർത്തും രാവേ
അടിമത്വത്തിൻ കൂട്ടിൽ ചിറകു കരിഞ്ഞു കിടക്കും പൈങ്കിളിയേ
അരുവിപ്പുറത്തു ശ്രീനാരായണ സൂര്യനുദിച്ചതറിഞ്ഞോ
ജാതികോമരമുടവാളിളക്കി വെട്ടി മരിക്കും നാട്ടിൽ
അകറ്റി നിർത്തിയ പവിത്ര മതിലുകൾ
ഇടിഞ്ഞു വീണതറിഞ്ഞോ
(ആകാശത്തിരി.....)
പളുങ്കു കൊട്ടാരത്തിൽ നിന്നും കല്ലുകളെറിയുന്നോരേ (2)
കൊട്ടാരത്തിൻ അസ്ഥിവാര കല്ലുടഞ്ഞതറിഞ്ഞോ (2)
അടിമച്ചങ്ങല ഊരിയെറിഞ്ഞവരുടമകളായതറിഞ്ഞോ
മേഘത്തുടികളുയർത്തിയ മിന്നൽക്കൊടിയുടെ പടഹം കേട്ടോ (2)
പടഹം കേട്ടോ
(ആകാശത്തിരി.....)
ചൊപ്പനം കണ്ടേ ഏനൊരു ചൊപ്പനം കണ്ടേ
കണ്ട പുലയനും ഏനുമിന്നൊരു ചൊപ്പനം കണ്ടേ
കുറ്റാകുറ്റിരുട്ട് മായണ ചൊപ്പനം കണ്ടേ ചൊപ്പനം കണ്ടേ
ദൈവത്തെ കാണാൻ പോണേ അമ്പലം കാണാൻ പോണേ
നേദിച്ച ശർക്കര മലർപഴങ്ങളും വാരിയെടുക്കാൻ പോണേ
ഞങ്ങളു വാരിയെടുക്കാൻ പോണേ
ദൈവത്തെ കണ്ടാ കണ്ണു പൊട്ടുമെന്നു ചൊല്ലിയതാരാണപ്പാ
ദൈവത്തെ കണ്ടിട്ടും ഈ രണ്ടു കണ്ണും പൊട്ടാതിരിക്കണ കണ്ടാ
മന്ത്രം കേട്ടാല് കാതു രണ്ടും പൊട്ടിപ്പോകുമെന്നോതണതാരപ്പാ
ഗുരുദേവൻ ചൊല്ലണ മന്ത്രം കേട്ടിട്ടും
കാതൊന്നും പൊട്ടീലാ കേട്ടാ കാതൊന്നും പൊട്ടീല്ലാ