കോടി കോടി അടിമകൾ
കോടി കോടി അടിമകൾ മണ്ണിതിൽ
അടിഞ്ഞു വീഴുമ്പോൾ
ഉടഞ്ഞ മൺ തുടി പോലെ
നെഞ്ചകമിടഞ്ഞു കേഴുമ്പോൾ
നാമേകാന്തതയിൽ മോക്ഷകവാടം തേടുകയോ
തനിയെ പല നീലിമയിൽ
സ്വാർത്ഥഗുഹയിൽ തപസ്സിരിക്കുകയോ
(കോടി കോടി...)
ദൈവവിളിയിൽ മാനസജാലകവാതിൽ തുറക്കുമ്പോൾ
അനന്തമേതോ യുഗതംബുരുവിൽ
മന്ത്രശ്രുതി കേൾക്കെ മന്ത്രശ്രുതി കേൾക്കെ (ദൈവവിളിയിൽ ...)
അനാഥശിലയിൽ ചൈതന്യത്തിൻ ശിതംശമുണരുന്നു
ഇന്നനാഥശിലയിൽ ചൈതന്യത്തിൻ ശിതംശമുണരുന്നു
ശിതംശമുണരുന്നു
(കോടി കോടി...)
ബോധിവൃക്ഷം ഇലക്കൈകൾ നീട്ടി വിളിക്കുമ്പോൾ
അറിയാമറവുകളറിവുകളായി തൊട്ടു വിളിക്കുമ്പോൾ
തൊട്ടു വിളിക്കുമ്പോൾ (ബോധിവൃക്ഷം...)
സുവർണ്ണ സൂര്യനുദിക്കുകയാണിന്നനാധിഗിരി നിരയിൽ
നമ്മുടെ ബോധസൂര്യനുദിക്കുകയായീ മാനസഗിരിനിരയിൽ
മാനസഗിരിനിരയിൽ
(കോടി കോടി...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kodi kodi adimakal
Additional Info
Year:
2010
ഗാനശാഖ: