ഏതോ ഗീതം ഉണരുന്നൊരീ

 

ഏതോ ഗീതം ഉണരുന്നൊരീ സന്ധ്യയിൽ (2)
ഏതോ സ്മൃതിയിൽ അലിയുന്നൊരീ വേളയിൽ (2)
കാതോർക്കുമോ കാതോർക്കുമോ
വാചാലമൗനങ്ങളേ
(ഏതോ ഗീതം...)

ചായുന്നു ചായുന്നു മുന്നിൽ പൊൻ വെയിൽ
മായുന്നു മായുന്നു കണ്ണൊൽ നിൻ നിഴൽ
നിൻ വഴിത്താരയിൽ ഏകാന്തമായ്
എൻ അനുഭൂതികൾ പൂ തൂകിടും
ഇന്നിനി മറന്നിടാം ഉള്ളിലെ മുറിവുകൾ
നേരുന്നു ഞാൻ നേരുന്നു ഞാൻ നിങ്ങൾക്കിതാ മംഗളം
(ഏതോ ഗീതം...)

വീശുന്നു വീശുന്നു തെന്നൽ ചാമരം
ചാർത്തുന്നു ചാർത്തുന്നു സന്ധ്യാ കുങ്കുമം
വേർപാടിൻ മധുരമാം ഈ വേദന
മൂളുന്നു മൂകമാം എൻ ചേതന
ഇന്നലെ പൊലിഞ്ഞു പോയ്’
നാളെയോ വിരിഞ്ഞു പോയ്
നേരുന്നു ഞാൻ നേരുന്നു ഞാൻ നിങ്ങൾക്കിതാ ഭാവുകം
(ഏതോ ഗീതം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Etho geetham unarunnu

Additional Info