നീ അകലെ നീ അകലെ

 

ഉം ഉം..ഉം...
ലലലാലാ ലലലാലാ ലലലാലാലലാ
നീ അകലെ നീ അകലെ
എൻ ഓമൽ സ്വപ്നമേ
കുളിരമ്പിളി പൊന്നമ്പിളി (2)
എൻ മനസ്സോ നിന്നരികെ
(നീയകലെ..)

പൂമാനം മഞ്ഞു പെയ്തു താഴ്വാരം കുളിരു നെയ്തു
പൂന്തെന്നൽ പാട്ടുപാടി പൊന്മാനേ പേടമാനേ (2)
താരകനിരയോ നീയെഴുതീടും സന്ദേശവാക്യങ്ങളോ
കാതരമുകിലോ നിൻ കുറിമാനം നൽകും ദൂതനോ
(നീയകലെ..)

കാണാതെ കണ്ടു നിന്നെ കേൾക്കാതെ കേട്ടു നിന്നെ
പുൽകാതെ പുൽകി നിന്നെ പൊന്മാനെ പേടമാനേ (2)
എന്നുടെ ഹൃദയം നിൻ പ്രിയസദനം നീയെന്നും ഈ കൈകളീൽ
നീയറിയാതെ ഞാനറിയുന്നു നീയെൻ കണ്മണീ
(നീയകലെ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nee akale