ഓമനത്തിങ്കളേ (സന്തോഷം)

 

ഓമനത്തിങ്കളേ ഓമനത്തിങ്കളേ നിന്‍
പൂമടി പുല്‍കിയ മാന്‍ കിടാവിനു
സുഖമാണോ സുഖമാണോ‍
(ഓമനത്തിങ്കളേ.....)

താമരക്കുമ്പിളില്‍ ദാഹനീര്‍ കൊടുത്തു നീ
താലോലം പാടിയുറക്കിയോ
താഴമ്പൂ വിരിയുന്ന താഴ്വരയില്‍
കളിത്തോഴന്റെ മടിയില്‍ ഞാന്‍ മയങ്ങുമല്ലോ
(ഓമനത്തിങ്കളേ.....)

ആ നീലമിഴികളില്‍ ആകാശ തീര്‍ഥത്തിലെ
ആയിരം തിരകള്‍ കണ്ടൂ ഞാന് (2)‍
ആയിരത്തൊന്നു രാവിന്‍ മായാവിമാനമേറി
ആരോമല്‍ തോഴനൊത്തു പറന്നൂ ഞാന് (2)‍
(ഓമനത്തിങ്കളേ.....)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Omanathinkale (happy)

Additional Info

അനുബന്ധവർത്തമാനം