മായയല്ലാ മന്ത്രജാലമല്ലാ

മായയല്ലാ - മന്ത്രജാലമല്ലാ
മനസ്സിന്റെ ചുമരില്‍ മന്മഥനെഴുതിയ
മായാത്ത രൂപമിതാ
ആരിവളാരിവളാരോ
ആരോമലാളിവളാരോ
ആരോ - ആരോ - ആരോ 
(മായയല്ലാ... )

രാഗയമുനയില്‍ നീന്തി നടക്കും
രാജമരാളികയോ
രാജമരാളിക പാടിയുണര്‍ത്തും
താമര മലര്‍മകളോ
താമര മലര്‍മകള്‍ താലോലിക്കും
തങ്കക്കിനാവൊളിയോ
തങ്കക്കിനാവുകള്‍ കണ്ടു ചിരിക്കും
താരകപ്പെണ്‍കൊടിയോ 
(മായയല്ലാ... )

മാരിവില്ലിന്‍ മഞ്ചലില്‍ വന്നൊരു
മാരദൂതികയോ
മാരദൂതിക കൈകളിലേന്തും
മാണിക്യക്കൊടിയോ
മാണിക്ക്യക്കൊടി വീശി വിടര്‍ത്തിയ
മാതളമലരിതളോ
മാതളമലരിന്‍ മധുപാത്രത്തിലെ
മാദകമധുരിമയോ ഹോ ഹോ
(മായയല്ല..)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maayamalla manthrajaalamalla

Additional Info

അനുബന്ധവർത്തമാനം