ചിരിക്കുടുക്കേ എന്റെ ചിരിക്കുടുക്കേ
ചിരിക്കുടുക്കേ എന്റെ ചിരിക്കുടുക്കേ നിന്റെ
ചിരികളിലേതോ ചിലമ്പുമണിയുടെ
മധുരസംഗീതം - ഒരു മധുരസംഗീതം
കളിയാക്കല്ലേ എന്നെക്കളിയാക്കല്ലേ ആ
കളിവാക്കുകേള്‍ക്കേ കരളിലുണര്‍ന്നൊരു
മധുരവികാരം - ഒരു മധുരവികാരം
നാണംകൊണ്ടൊരുമൂടുപടത്താല്‍ പൂമിഴിമൂടുവതെന്തേ
ഓണനിലാവില്‍ നീരാടുമ്പോള്‍ പൂവിനുണ്ടൊരു നാണം
ആരും കാണാത്തീരത്തുള്ളൊരു പാരിജാതപ്പൂവേ
പാരിജാതപ്പൂവിന്‍ മണിയറ വാതില്‍ തുറന്നവനാരോ
ചിരിക്കുടുക്കേ എന്റെ ചിരിക്കുടുക്കേ...
കളിയാക്കല്ലേ എന്നെക്കളിയാക്കല്ലേ...
വാസന്തിപ്പൂ മാലകൊരുക്കാന്‍ വാര്‍തിങ്കള്‍ക്കല വന്നു
വാരിവാരിപ്പുണരാനപ്പോള്‍ വാര്‍മുകിലോടിയണഞ്ഞൂ
പാലാഴിത്തിരമാലയിലൂടൊരു പളുങ്കുതോണിയിലേറി
പാലപ്പൂമണമൊഴുകും കാട്ടില്‍ പാടിപ്പാടിത്തുഴയൂ
ചിരിക്കുടുക്കേ എന്റെ ചിരിക്കുടുക്കേ നിന്റെ
ചിരികളിലേതോ ചിലമ്പുമണിയുടെ
മധുരസംഗീതം - ഒരു മധുരസംഗീതം
കളിയാക്കല്ലേ എന്നെക്കളിയാക്കല്ലേ ആ
കളിവാക്കുകേള്‍ക്കേ കരളിലുണര്‍ന്നൊരു
മധുരവികാരം - ഒരു മധുരവികാരം