ആരറിവൂ ആരറിവൂ

ആരറിവൂ ആരറിവൂ
ഇരവെന്നും പകലെന്നും
ഇരുവഴി പിരിയുന്ന
കാലത്തിൻ പൊരുളെന്തെന്നാരറിവൂ
ആരറിവൂ... 

കറുത്ത രാത്രികൾ - കരിനാഗങ്ങൾ
പത്തി വിടർത്തി നൃത്തം ചെയ്‌വൂ
കത്തും കനൽ മിഴിയോടെ
പായുകയല്ലോ പകലിൻ പിമ്പേ
തീരാപ്പകയോടെ (ആരറിവൂ...)

മനസ്സിനുള്ളിലെ മണിദീപങ്ങൾ
മങ്ങിമയങ്ങി പൊലിയുകയല്ലോ
എങ്ങും നിഴലുകൾ മാത്രം
ആഴം കാണാക്കൂരിരുളിൽ ഞാൻ
താഴുകയാണല്ലോ (ആരറിവൂ...)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aararivoo

Additional Info

അനുബന്ധവർത്തമാനം