മാനത്തേക്കു പറക്കും ഞാൻ

മാനത്തേക്കു പറക്കും ഞാന്‍
മാലാഖേ എന്നു വിളിക്കൂലേ - നീ
മാലാഖേ എന്നു വിളിക്കൂലേ
മാനംചാടി മരംചാടീ മധുരപ്പേരു വിളിക്കും
ഞാനാ മധുരപ്പേരുവിളിക്കും
മധുരപ്പേരുവിളിക്കും ഞാൻ
മാനത്തേക്കു പറക്കും ഞാന്‍

പെണ്ണിനസൂയക്കണ്ണാണ്
ആ കണ്ണില് നിറയെ ചുണ്ണാമ്പ്
മീശ പിരിച്ചു നടക്കുമ്പോള്‍
ആശയുമങ്ങനെ നീളുന്നു
(മാനത്തേക്കു.....)

അമ്പിളിയങ്കിള്‍ വിളിക്കുമ്പോള്‍
ശങ്കിച്ചങ്ങനെ നിന്നാലോ
ശങ്കിക്കേണ്ട പറന്നോളൂ
ചന്ദ്രനിലെത്തീട്ടത്താഴം
സരി ഗമ പധ നിസ
മാലാഖേ എന്നു വിളിക്കൂലേ - നീ
മാലാഖേ എന്നു വിളിക്കൂലേ
മാനത്തേക്കു പറക്കും ഞാന്‍

അമൃതേത്താണെടി തിരുമഠയീ
അവിടെപ്പതിവില്ലത്താഴം
മാനം നോക്കി നടന്നാല്
ഇവിടേം കിട്ടില്ലത്താഴം

മാനത്തേക്കു പറക്കും ഞാന്‍
മാലാഖേ എന്നു വിളിക്കൂലേ - നീ
മാലാഖേ എന്നു വിളിക്കൂലേ
മാനത്തേക്കു പറക്കും ഞാന്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manathekku parakkum

Additional Info

അനുബന്ധവർത്തമാനം