ചില്ലുജാലക വാതിലിൻ‍

ചില്ലുജാലകവാതിലിന്‍‍ തിരശ്ശീല ഞൊറിയുമ്പോള്‍..
മെല്ലെയൊന്നു കിലുങ്ങിയോ കൈവളകളറിയാതെ..
(ചില്ലുജാലക..)
മഞ്ഞണിഞ്ഞൊരു പാതയില്‍...
മഞ്ഞണിഞ്ഞൊരു പാതയില്‍
മനസ്സൊന്നു ചെല്ലുമ്പോള്‍..
നെഞ്ചിലൂടെ പറന്നു പോയൊരു
പൂങ്കുയില്‍ വെറുതേ..
(ചില്ലുജാലക..)

ഇല കുടഞ്ഞു തളിച്ച വഴിയുടെ
ഇരുവശം നീളെ..
മലരണിഞ്ഞു നിരന്നു ചില്ലകള്‍
അവനു കണിയേകാന്‍..
എത്ര സ്നേഹവസന്തം
ചമയമണിഞ്ഞുവെന്നാലും..
ഇന്നിതേവരെ ആയതില്ലൊരു
ചെണ്ടു നല്‍കീടാന്‍.. അവനൊരു
ചെണ്ടു നല്‍കീടാന്‍ ..
(ചില്ലുജാലക..)

കുളിരു കുമ്പിളിലുള്ള തെന്നലിന്‍
എവിടെയും ചെല്ലാം..
കളകളങ്ങളിലൂടെ ആഴിയെ നദികളും പുണരാം
മുരളിയൂതിയോരിടയനരികെയിരുന്നുവെന്നാലും..
മുരളിയൂതിയോരിടയനരികെയിരുന്നുവെന്നാലും..
മതിമറന്നുണരേണ്ട കൊലുസ്സിനു മൗനമോ..
ഇന്നും ഇനിയൊരു മൗനമോ എങ്ങും..
(ചില്ലുജാലക..)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
chillujalaka vathilin

Additional Info