വണ്ടിക്കാരൻ ബീരാൻ കാക്കാ

വണ്ടിക്കാരന്‍ ബീരാന്‍ കാക്കാ
രണ്ടാം കെട്ടിനു പൂതിവെച്ച്
കൊണ്ടോട്ടീച്ചെന്ന് കണ്ട്
തണ്ടുകാരിപ്പാത്തുമ്മാനെ
സല്‍ക്കാരം കയിഞ്ഞപ്പോ 
പാത്തുമ്മാ പറയണ്
ഇക്കാര്യം നടപ്പില്ലെന്ന് - നിക്കാഹിന്
തല്‍ക്കാലം മനസ്സില്ലെന്ന്

ചെമ്പന്‍ കണ്ണില്‍ കരിമഷി തേച്ച്
കൊമ്പന്‍ മീശയുമരിഞ്ഞു വെച്ച്
പട്ടുറുമാലില്‍ സെന്റു പുരട്ടി
മൊട്ടത്തലയില്‍ കെട്ടും കെട്ടി
തീവണ്ടി കേറി വന്ന കാക്കാന്റെ കല്‍ബില്
തീപ്പട്ടിയുരയ്ക്കണ് പാത്തുമ്മാ
തീപ്പെട്ടിയുരയ്ക്കണ് പാത്തുമ്മാ

കടവിലെ ഖദീശുമ്മാ കാര്യം കേട്ടിട്ടൊന്നു ചിരിച്ച്
വയനാടന്‍ മഞ്ഞളരച്ച് ബീരാന്‍ കാക്ക നാടു പിടിച്ച്
അയലത്തെ മൊല്ലാക്കാക്ക് കൈനീട്ടം കൊടുത്തപ്പം
ഐക്കല്ലൊന്നോതിക്കെട്ടി കയ്യുമ്മെ മൊല്ലാ -
മൈക്കണ്ണിയാളുടെ ഖല്‍ബു മാറ്റുവാന്‍

ഏലസ്സും കെട്ടി വീണ്ടും നാമൂസുകാരിയോട്
കാനേത്തു കാര്യമോതാന്‍ തീവണ്ടി കേറി പക്ഷേ-
ഏലത്തോട്ടത്തിലുള്ളൊരാലിക്കുട്ടിയുമൊത്ത്
ആയിടെ നാടുവിട്ടു പാത്തുമ്മാ
ആയിടെ നാടുവിട്ടു പാത്തുമ്മാ

വണ്ടിക്കാരന്‍ ബീരാന്‍ കാക്കാ
രണ്ടാം കെട്ടിനു പൂതിവെച്ച്
കൊണ്ടോട്ടീച്ചെന്ന് കണ്ട്
തണ്ടുകാരിപ്പാത്തുമ്മാനെ
സല്‍ക്കാരം കയിഞ്ഞപ്പോ 
പാത്തുമ്മാ പറയണ്
ഇക്കാര്യം നടപ്പില്ലെന്ന് - നിക്കാഹിന്
തല്‍ക്കാലം മനസ്സില്ലെന്ന്
 

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vandikkaaran beeraan kaakka