കട്ടുറുമ്പിന്റെ കാതു കുത്തിനു

കട്ടുറുമ്പിന്റെ കാതു കുത്തിനു
കാട്ടിലെന്തൊരു മേളാങ്കം
കൂട്ടുകാര്‍വന്നൂ വീട്ടുകാര്‍വന്നൂ
കേട്ടോരൊക്കെ വിരുന്നു വന്നൂ
(കട്ടുറുമ്പിന്റെ... )

അരിയുമായി ചുണ്ടെലി വന്നൂ
വിറകുമായിട്ടാന വന്നൂ
വെച്ചു വിളമ്പാനീച്ച വന്നൂ
വേവു നോക്കന്‍ പൂച്ച വന്നൂ
(കട്ടുറുമ്പിന്റെ... )

പരിപ്പു വെച്ചു പായസം വെച്ചു
പച്ചടി കിച്ചടി ഒക്കെ വെച്ചു
കാക്കയും പട്ടിയും കാവലു നിന്നു
കാണാതോരോന്നു കട്ടു തിന്നു
കാണാതോരോന്നു കട്ടു തിന്നു
(കട്ടുറുമ്പിന്റെ... )

എലിയും പൂച്ചയും കട്ടനുറുമ്പും
ഇലയും വെച്ചു വിളമ്പിയുണ്ടു
എല്ലാരുമുണ്ടു എല്ലാരുമുണ്ടു
എനിക്കു മാത്രം കിട്ടിയില്ലാ
എനിക്കു മാത്രം കിട്ടിയില്ലാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Katturumbinte kaathukuthinu

Additional Info

അനുബന്ധവർത്തമാനം