ജന്നത്ത് താമര പൂത്തല്ലാ

ജന്നത്ത് താമര പൂത്തല്ലാ - ഒരു
പൊന്നിതള്‍ നുള്ളിയെടുത്തോട്ടേ
പൂതിപെരുത്തുണ്ട് പൊന്നേ ഞമ്മളാ-
പൂവൊന്നെടുത്തു മണത്തോട്ടേ- ആ
പൂവൊന്നെടുത്തു മണത്തോട്ടേ

കാറില്ലാത്തൊരു മാനത്ത് - അത്
കാണാനെന്തൊരു സീനത്ത് (2)
പാലൊത്തുള്ള നിലാവില്‍ പൂമണം 
പാറിനടക്കണ നേരത്ത്
(ജന്നത്ത് താമര...)

പുത്തന്‍ വീട്ടില്‍ വിരുന്നുവന്ന
പൂങ്കുയിലെന്താ പാടാത്തേ (2)
കല്‍ക്കണ്ടത്തരി വാരിയെറിഞ്ഞെന്‍
ഖല്‍ബിനെയെന്താ മൂടാത്തേ

ഉള്ളിലൊരായിരം ഹാജത്ത് - അത്
വല്ലോരും കേട്ടാലാപത്ത് (2)
കാതില്‍ പറയാം ആരും കേൾക്കാതെ
കയ്യില്‍ കിട്ടണ കാലത്ത് (2)

ജന്നത്ത് താമര പൂത്തല്ലാ - ഒരു
പൊന്നിതള്‍ നുള്ളിയെടുത്തോട്ടേ
പൂതിപെരുത്തുണ്ട് പൊന്നേ ഞമ്മളാ-
പൂവൊന്നെടുത്തു മണത്തോട്ടേ- ആ
പൂവൊന്നെടുത്തു മണത്തോട്ടേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Jannath thaamara

Additional Info

Year: 
1965

അനുബന്ധവർത്തമാനം