സ്വർഗ്ഗവാതിലമ്പലത്തിലാറാട്ട്

സ്വര്‍ഗ്ഗവാതിലമ്പലത്തിലാറാട്ട് ഇന്ന്
സ്വയം പ്രഭാ സന്ധ്യക്കു നിറക്കൂട്ട്
മണ്ണിലെ വനവള്ളിക്കുടിലിന്റെ മുറ്റത്തീ
കണ്ണനാമുണ്ണിക്ക് ചോറൂട്ട്
വിശ്വ ജനനിക്ക് മംഗളനീരാട്ട്
(സ്വര്‍ഗ്ഗവാതിലമ്പലത്തിലാറാട്ട്...)

കണ്ണുകള്‍ക്കൊരു ജന്മ വിരുന്നൊരുക്കും
ഈ കാഞ്ചന വിഗ്രഹ ചൈതന്യത്തെ
അമ്പാടിക്കുട്ടനെന്നു വിളിച്ചാലോ
അച്ഛന്റെ പേരിട്ടു വിളിച്ചാലോ
ആനത്തലയോളം വെണ്ണതരാമെടാ
ആനന്ദ ശ്രീകൃഷ്ണാ‍ വാ മുറുക്ക്
(സ്വര്‍ഗ്ഗവാതിലമ്പലത്തിലാറാട്ട്...)

മൂടുപടം കൊണ്ട് മുഖം പൊത്തിക്കഴിയുന്ന
മുകിലേ മേചക മുകിലേ
താഴ്വാരത്തോപ്പില്‍ മണിത്തൊട്ടിലില്‍
ഈ താഴമ്പൂ നിന്നെ നോക്കി പുഞ്ചിരിപ്പൂ
പയ്ക്കളേ മേയ്ക്കുവാന്‍ പാടത്തയക്കാം ഞാന്‍
മൈക്കണ്ണാ പൊന്നുണ്ണീ വാമുറുക്ക്
(സ്വര്‍ഗ്ഗവാതിലമ്പലത്തിലാറാട്ട്...)

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)

Additional Info