ഞാനൊരു വീണാധാരി

 

ഞാനൊരു വീണാധാരീ
ജീവിത ഗാന തീര വിഹാരീ
ഞാനൊരു വീണാധാരീ

നീലനീരദ ഛായയില്‍ ഉണരും
പ്രേമസൗരഭ താരകേ
നിന്റെ ഭാവ ലയങ്ങളിലലിയാന്‍ (2)
എന്തൊരുൽക്കട ദാഹം
(ഞാനൊരു ...)

പീലിവിടര്‍ത്തും പൊന്നുഷസ്സും
ഈ മദാലസ സന്ധ്യയും
എന്നും എന്നുടെ രാഗതരംഗമായ്
നിന്നു തുടിച്ചെങ്കില്‍ (2)
വീണയില്‍ നിന്നു തുടിച്ചെങ്കില്‍
(ഞാനൊരു ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Njanoru veenadhari

Additional Info

അനുബന്ധവർത്തമാനം