അന്തി മയങ്ങിയില്ല

 

അന്തി മയങ്ങിയില്ല താമരപ്പൊയ്ക ഉറങ്ങിയില്ല
അംബരത്തൊട്ടിലില്‍ ആലോലമാടി
അമ്പിളിക്കുഞ്ഞും ഉറങ്ങിയില്ല
ഒന്നുറങ്ങൂ ഒന്നുറങ്ങൂ

എന്റെ മാനസതൊട്ടിലിലെന്നും
എന്റെ കുട്ടനെ താരാട്ടും ഞാന്‍
എന്റെ കുട്ടനെ താരാട്ടും
എന്റെ നെഞ്ചിനെ പാലാഴിയാക്കും
സങ്കല്‍പ്പങ്ങളെ താരാട്ടും
ഒന്നുറങ്ങൂ  ഉറങ്ങൂ... ഉറങ്ങൂ.. ഉറങ്ങൂ

ഈ ചുരുള്‍മുടിയും ഈ മെയ്‌വടിവും
കൊച്ചരിപ്പല്ലും കുസൃതികളും
എന്നാത്മാവിലെ ജീവന ബിന്ദുവായ്
എന്നും ഉണരേണം
ഒന്നുറങ്ങൂ... ഒന്നുറങ്ങൂ
(അന്തിമയങ്ങിയില്ല ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Anthi mayangiyilla

Additional Info

അനുബന്ധവർത്തമാനം