ഉഷസ്സിൽ നീയൊരു

 

ഉഷസ്സിൽ നീയൊരു തുഷാരബിന്ദു
മനസ്സിൽ നീയൊരു വികാരസിന്ധു (2)
സുദർശിനീ വസന്തമോ ഹേമന്തമോ
നിൻ ഹൃദന്തമോ മധുരം മധുരം
(ഉഷസ്സിൽ ...)

മഞ്ഞിൻ കുളിരല പുൽകിയുണർത്തും
മഞ്ഞക്കൊന്നപ്പൂവുപോലെ
ഇന്നലെ വന്നെൻ മനസ്സിൽ
നീയൊരു നന്ദനവനമൊരുക്കീ
ഇന്നതു വൃന്ദാവനമാക്കീ
വൃന്ദാവനമാക്കീ
(ഉഷസ്സിൽ ...)

സ്വപ്നസരസ്സിൽ നീന്തിയടുക്കും
അപ്സരസുന്ദരി പോലെ
ഇന്നലെ വന്നെൻ മനസ്സിൽ നീയൊരു
ചന്ദനത്തിരി കൊളുത്തീ
ഇന്നതു ചന്ദ്രോദയമാക്കീ
ചന്ദ്രോദയമാക്കീ
(ഉഷസ്സിൽ ...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ushassil neeyoru

Additional Info

അനുബന്ധവർത്തമാനം