ഇന്ദുകമലം ചൂടി
Music:
Lyricist:
Singer:
Raaga:
Film/album:
ഇന്ദുകമലം ചൂടി
സിന്ധുഭൈരവി പാടി
പ്രാണസഖീ നീയൊരുക്കിയ
പ്രേമഹാരം വാടി (2)
(ഇന്ദു)
നീലരാവിൻ നീരദവാനിലെ
ശാരദ ചന്ദ്രിക പോലെ
ആർദ്രയായ് വന്നു നീ യാത്ര ചോദിച്ച നേരം
കാർത്തികതാരകം പൊലിഞ്ഞുപോയി
പൊലിഞ്ഞുപോയി
(ഇന്ദു)
പാടിത്തളർന്നെന്റെ മാറിലൊതുങ്ങി നീ
മാടപ്പിറാവിനെ പോലെ
ആദ്യമായ് അന്നു നീ അന്ത്യ ചുംബനം നൽകെ
രാക്കിളികൾ കൂടി കരഞ്ഞുപോയി
കരഞ്ഞുപോയി
(ഇന്ദു)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Indukamalam choodi
Additional Info
ഗാനശാഖ: