സഹ്യഗിരിയുടെ മലർമടിയിൽ

സഹ്യഗിരിയുടെ മലര്‍മടിയില്‍
മലര്‍മടിയില്‍
സരസ്വതീക്ഷേത്രത്തിന്‍ തിരുനടയില്‍
തിരുനടയില്‍
കൃഷ്ണമൃഗത്തരുണിയ്ക്കു സ്വയംവരം കുറിച്ചൂ
കൃഷ്ണമൃഗത്തരുണിയ്ക്കു സ്വയംവരം കുറിച്ചൂ
പുഷ്പലതാഗൃഹമലങ്കരിച്ചൂ
വസന്തമലങ്കരിച്ചൂ
(സഹ്യഗിരിയുടെ ....)

തളിരുകള്‍ പുളകത്തിന്‍ മുകുളങ്ങള്‍ വിരിച്ചൂ
കുളിരിളം തെന്നല്‍ കളഭത്തില്‍ കുളിച്ചു
തടിനികള്‍ തരംഗത്തിന്‍ മൃദംഗങ്ങളിളക്കീ
തളയും വളയും താളത്തില്‍ കുലുക്കീ
മലനാടുകളേ മദാലസകളേ
ഇഷ്ടദേവനെയൊരുക്കൂ
അഷ്ടമംഗല്യമെടുക്കൂ

കുയിലുകള്‍ മുരളികളില്‍ കുരവകളുയര്‍ത്തീ
കരിവരിവണ്ടുകള്‍ ശ്രുതികള്‍ മുഴക്കീ
മയിലുകള്‍ നടനത്താല്‍ മാരനെ വിളിച്ചൂ
മയിലാഞ്ചിക്കാടുകള്‍ താലങ്ങള്‍ പിടിച്ചൂ
മഞ്ഞിന്‍ ചേല ചുറ്റി മാറു മറച്ചവരേ
ഇഷ്ടദേവനെയൊരുക്കൂ
അഷ്ടമംഗല്യമെടുക്കൂ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
sahyagiriyude malaramadiyil

Additional Info

അനുബന്ധവർത്തമാനം