സമയമായീ സമയമായീ

സമയമായി സമയമായി തേരിറങ്ങുകംബേ
സകലലോകപാലനൈക സമയമാതാലംബേ

ക്രൂരയാണ് കുപിതയാണ് ഞങ്ങളുടെ ദേവി
ചോരകൊണ്ട് തെച്ചിമലര്‍ മാലയിടും ദേവി
ചൊകചൊകെ ചൊകപ്പുടുത്ത് വെള്ളിയരഞ്ഞാണിട്ട്
അരമുറുക്കി രുധിരഭൂവില്‍ നൃത്തമാടിയാടി

സമയമായി സമയമായി തേരിറങ്ങുകംബേ
സകലലോകപാലനൈക സമയമാതാലംബേ

ചൊകചൊകെ ചൊകപ്പുകൊണ്ട് കാര്‍കുഴലു മൂടി
തിറമെഴും ചിലമ്പുമിട്ട് നൃത്തമാടിയാടി
ചലുടതടില്ലതികപേറും കൊടുമുടിയില്‍പ്പോലെ
കൊടിയകൊടും വാളുമിന്നി നിന്ന പെരുംദേവി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Samayamaayi

Additional Info

അനുബന്ധവർത്തമാനം