ശ്രീ മഹാദേവൻ തന്റെ

ശ്രീ മഹാദേവൻ തന്റെ ശ്രീ പുള്ളോർക്കുടം കൊണ്ട് ഓമന ഉണ്ണീടെ നാവേറു പാടുന്നേ ഓമന ഉണ്ണീടെ നാവേറു പാടുന്നേ മുറ്റത്തൊരുണ്ണീടെ കൊച്ചടി കാണാഞ്ഞ് തെറ്റാതെ നിത്യം ഭജിച്ചു കൊതിച്ചമ്മ വഴിയിലത്താണി കെട്ടിക്കാമെന്നച്ഛൻ ദാഹവെള്ളവും പാരിക്കാമെന്നമ്മ ഓമന ഉണ്ണീടെ നാവേറു പാടീട്ട് ഓണാരി തന്നമ്മ ഏണമുണ്ട് തന്നച്ഛൻ ശ്രീ മഹാദേവൻ തന്റെ ശ്രീ പുള്ളോർക്കുടം കൊണ്ട് ഓമന ഉണ്ണീടെ നാവേറു പാടുന്നേ ഓമന ഉണ്ണീടെ നാവേറു പാടുന്നേ അമ്മയ്ക്ക് മുത്താണ് അച്ഛന് പൊന്നാണ് മുത്തശ്ശിയമ്മയ്ക്കോ കണ്ണിനു കണ്ണാണ് നാവേറുഴിയണം നാൾദോഷം തീരേണം നാഗശാപങ്ങളും ഒക്കെയൊഴിയേണം ആദിത്യനുണ്ണി ഭഗവാനെപ്പോൽ വേണം ആയുരാരോഗ്യമായ് നൂറ്റാണ്ടും വാഴണം ശ്രീ മഹാദേവൻ തന്റെ ശ്രീ പുള്ളോർക്കുടം കൊണ്ട് ഓമന ഉണ്ണീടെ നാവേറു പാടുന്നേ ഓമന ഉണ്ണീടെ നാവേറു പാടുന്നേ നാവേറു പാടുന്നേ നാവേറു പാടുന്നേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5.66667
Average: 5.7 (3 votes)
sree mahadevan thante

Additional Info

Year: 
1973

അനുബന്ധവർത്തമാനം