ഓരോ കനവിലും

ഓരോ കനവിലും ഓരോ നിനവിലും
ഒരേ ഒരാളിനെ ഓര്‍മിയ്ക്കും - ഞാന്‍
ഒരേ ഒരാളിനെ ഓര്‍മ്മിയ്ക്കും
ഓരോ ദിവസവും ഓരോ നിമിഷവും
ഒരേ ഒരാളിനായ് കാത്തിരിക്കും - ഞാന്‍ 
ഒരേ ഒരാളിനായ് കാത്തിരിക്കും

ഒരു കുടന്ന പൂക്കളുമായി
ഓടിയെത്തും പൂങ്കാറ്റേ
എന്‍ പ്രിയതോഴന്‍ ചിരിക്കുന്ന പോലെ
എന്തിനു കിളിവാതില്‍ കിലുക്കി
എന്നെ പരിഹസിക്കാനോ

ഒരു പൊന്മുകിലിന്‍ യവനിക നീക്കി
ഒളിഞ്ഞു നോക്കും ശശിലേഖേ
പ്രിയതമനണയും മുന്‍പേ എന്തിനു
വിദളിത സൂനങ്ങള്‍ വിതറി
എന്നെ പരിഹസിക്കാനോ

ഓരോ കനവിലും ഓരോ നിനവിലും
ഒരേ ഒരാളിനെ ഓര്‍മിയ്ക്കും - ഞാന്‍
ഒരേ ഒരാളിനെ ഓര്‍മ്മിയ്ക്കും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Oro Kanavilum

Additional Info

Year: 
1970

അനുബന്ധവർത്തമാനം