കാവ്യനർത്തകി

കാവ്യനർത്തകി ചിലമ്പൊലി ചാർത്തിയ
കലയുടെ നാടെ മലനാടെ
കല്പനതൻ കളിവഞ്ചിപ്പാട്ടുകൾ
കല്ലോലിനികളായൊഴുകും നാടേ 

മോഹമുണർത്തും മോഹിനിയാട്ടം
മോടിയിലാടും ദേവദാസികൾ
അമ്പലനടയിൽ തംബുരു  മീട്ടി
അവിടെ വളർന്നു കൂടിയാട്ടവും കൂത്തും
കൈരളി ഉണർന്നു - കൈരളി ഉണർന്നൂ
കൈരളി ഉണർന്നുണർന്നൂ (കാവ്യ..)

കൃഷ്ണനാട്ടവും - രാമനാട്ടവും
കഥകളിയായി വളർന്നു പടർന്നു
കേരളവർമ്മയും തമ്പിയും പാടിയ
കേരളഗാഥകൾ  കടലു കടന്നു പറന്നു
ലോകം കവർന്നു - ലോകം കവർന്നു
ലോകം കവർന്നു കവർന്നൂ (കാവ്യ...)

തിരുവാതിരയുടെ തിരമാലകളിൽ
മലയാളത്തിൻ മണിച്ചിരി പൊങ്ങി
പരിഹാസത്തിൻ മധുരത്തിൽ -കഥ
പാടിത്തുള്ളീ കുഞ്ചൻ നമ്പ്യാർ
പ്രിയതരമായ് കിളിമൊഴിയിൽ (കാവ്യ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaavyanarthaki Chilamboli

Additional Info

Year: 
1970

അനുബന്ധവർത്തമാനം