വൃന്ദാവനം സ്വർഗ്ഗമാക്കിയ

വൃന്ദാവനം സ്വർഗ്ഗമാക്കിയ ശ്രീകൃഷ്ണാ
രാഗമന്ദാകിനീ തീർത്ഥമൊഴുക്കിയ കാർവർണ്ണാ
വനമാലയും മയിൽപ്പീലിയും ചൂടി നീയെന്നുമെൻ
മനസ്സിന്റെ ഗോകുലത്തിൽ കണികാണാൻ വാ
കണ്ണാ...കണികാണാൻ വാ
വൃന്ദാവനം സ്വർഗ്ഗമാക്കിയ ശ്രീകൃഷ്ണാ
രാഗമന്ദാകിനീ തീർത്ഥമൊഴുക്കിയ കാർവർണ്ണാ

ഭജഗോവിന്ദങ്ങൾ കേട്ടു ഗുരുവായൂരമ്പലത്തിൽ
ഭക്തകോടികൾക്കു നീ ദർശനം നൽകീ
നിന്റെ പൊക്കിൾ താമരപ്പൂ ഇതളിലൊന്നു നീയെനിക്കു നൈവേദ്യമർപ്പിക്കാൻ
തരുകില്ലയോ നീ തരുകില്ലയോ
ഞാൻ കുറൂരമ്മയല്ലയോ നിന്മുന്നിൽ ഭക്തമീരയല്ലയോ
വൃന്ദാവനം സ്വർഗ്ഗമാക്കിയ ശ്രീകൃഷ്ണാ
രാഗമന്ദാകിനീ തീർത്ഥമൊഴുക്കിയ കാർവർണ്ണാ

അഷ്ടപദിപാട്ടു കേട്ടമ്പലപ്പുഴ അമ്പലത്തിൽ
ആരാധകർക്കു നീ അനുഗ്രഹമേകി
നിന്റെ മണിമാറിലെ കൗസ്തുഭം എനിക്കു നീ
നിറമാലയിൽ കോർക്കാൻ തരുകില്ലയോ നീ
തരുകില്ലയോ -ഞനൊരു ദ്രൗപദിയല്ലോ
നിന്മുന്നിൽ ഞാനൊരു രാധയല്ലോ

വൃന്ദാവനം സ്വർഗ്ഗമാക്കിയ ശ്രീകൃഷ്ണാ
രാഗമന്ദാകിനീ തീർത്ഥമൊഴുക്കിയ കാർവർണ്ണാ
വനമാലയും മയിൽപ്പീലിയും ചൂടി നീയെന്നുമെൻ
മനസ്സിന്റെ ഗോകുലത്തിൽ കണികാണാൻ വാ
കണ്ണാ...കണികാണാൻ വാ
വൃന്ദാവനം സ്വർഗ്ഗമാക്കിയ ശ്രീകൃഷ്ണാ
രാഗമന്ദാകിനീ തീർത്ഥമൊഴുക്കിയ കാർവർണ്ണാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Vrundhaavanam Swargamakiya

Additional Info

അനുബന്ധവർത്തമാനം