അഭയദീപമേ തെളിയൂ

അഭയദീപമേ തെളിയൂ
അമൃത കിരണ മഴ ചൊരിയൂ
അനാദി മദ്ധ്യാന്ത ശാന്ത സ്വരൂപമേ
അപ്രമേയ പ്രതിഭാ പ്രകാശമേ
അഭയദീപമേ തെളിയൂ

അസ്തമയംപോലും നീ ചിരിയാക്കും
ആ ദുഃഖമുകിലിലും മഴവില്ലു പൂക്കും
ഉദയവുമെൻ മനസ്സിലസ്തമയം
ഇനിയെന്റെ രാവിലുണ്ടോ ചന്ദ്രോദയം
ആ വെളിച്ചത്തിൻ കടലിൽ നിന്നൊരു തുള്ളി
എനിക്കു തരൂ - ഒരു രശ്മിതരൂ -ഒരു രശ്മിതരൂ
അഭയദീപമേ തെളിയൂ

വെള്ളിടിയിൽപ്പോലും നീയൊളി വിടർത്തും
ആ മിന്നലൊളിപോലും വഴികാട്ടിയാകും
മിഴിനീരാലെൻ മനസ്സിൽ പേമാരിയായ്‌
ഇനിയെന്റെ വനിയിലുണ്ടോ സ്വപ്നാങ്കുരം
ആ വസന്തത്തിൻ നിറയിൽ നിന്നൊരു
കതിർ തരൂ - എനിക്കു തരൂ - ഒരു പൂവു തരൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Abhaya Geethame

Additional Info

അനുബന്ധവർത്തമാനം