ശ്യാമധരണിയിൽ ഗാനസരണിയിൽ
ശ്യാമധരണിയിൽ ഗാനസരണിയിൽ
സഞ്ചാരി ഞനൊരു സഞ്ചാരി
പ്രേമവീണ മീട്ടി പാടും സ്വപ്നവിഹാരി
(ശ്യാമധരണിയിൽ..)
ശ്രുതിലയങ്ങളോമനിച്ച സ്വരമരാളമേ
സുരയുവാക്കളുമ്മ വെച്ച സുമപരാഗമേ
ഉണരുണരൂ പീയൂഷ സംഗീതമേ
ജീവനിൽ പൂവിടും സംഗീതമേ
(ശ്യാമധരണിയിൽ..)
കവിത പോലെ പുഞ്ചിരിച്ച കനക കാല്യമേ
ഹരിത ഭൂമി ചൂടി നിന്ന മധുര മാല്യമേ
ഉണരുണരൂ രാഗാർദ്ര സങ്കല്പമേ
ജീവനിൽ പൂവിടും സംഗീതമേ
(ശ്യാമധരണിയിൽ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Syaama Dharaniyil Gaana Saraniyil