വൃന്ദാവനക്കണ്ണാ നീയെൻ
വൃന്ദാവനക്കണ്ണാ നീയെൻ കണ്ണൂകളല്ലേ
എന്നിലലിഞ്ഞു നിർവൃതി നൽകൂ
നിമിഷങ്ങൾ തോറും നീ
ആനന്ദസാമ്രാജ്യത്തിലെ റാണിയല്ലേ നീ
അപ്സരദേവീ എന്നും നീയെൻ ജീവനല്ലേ
ആനന്ദലഹരിയിലാടാം ജീവിതമാകേ
മന്മഥരാജാ മാനസചോരാ മാറോടണയൂ നീ
എൻ മാറോടണയൂ നീ
ഉല്ലാസയാമങ്ങളൊന്നായ് മാടി വിളിക്കുന്നു
നിന്നിലലിയാൻ ഒന്നായ് ചേരാൻ
യുഗങ്ങളാകെ ഇനി യുഗങ്ങളാകേ
നിന്നെ കണ്ടാൽ എന്നനുരാഗ-
തന്ത്രികൾ മുറുകുന്നു
ഉന്മാദലഹരിയിൽ മനസ്സിൽ ഇക്കിളി കൂട്ടുന്നു
നിന്റെ നെഞ്ചിലണഞ്ഞാൽ ഭൂമിയിൽ
മറ്റൊരു സ്വർഗ്ഗം കാണുന്നു
ഞാനൊരു സ്വർഗ്ഗം കാണുന്നു
(നിന്നെ കണ്ടാൽ...)
ആനന്ദസാമ്രാജ്യത്തിലെ റാണിയല്ലേ നീ
അപ്സരദേവീ എന്നും നീയെൻ ജീവനല്ലേ
വൃന്ദാവനക്കണ്ണാ നീയെൻ കണ്ണൂകളല്ലേ
ധനുമാസകുളിരോ പനിനീർമലരോ നിൻമേനി
മാൻമിഴിയാളിൻ പുഞ്ചിരിയെന്നിൽ
മോഹമുണർത്തുന്നു
നിന്റെ തളിർമേനിയിൽ പടർന്നു കയറാം
ലതയായ് ഞാനിന്ന്
ഒരു ലതയായ് ഞാനിന്ന് (ധനുമാസ...)
വൃന്ദാവനക്കണ്ണാ നീയെൻ കണ്ണൂകളല്ലേ
എന്നിലലിഞ്ഞു നിർവൃതി നൽകൂ
നിമിഷങ്ങൾ തോറും നീ
ആനന്ദസാമ്രാജ്യത്തിലെ റാണിയല്ലേ നീ
അപ്സര ദേവീ എന്നും നീയെൻ ജീവനല്ലേ
ആനന്ദലഹരിയിലാടാം ജീവിതമാകെ
മന്മഥരാജാ മാനസചോരാ മാറോടണയൂ നീ
എൻ മാറോടണയൂ നീ
ഉല്ലാസയാമങ്ങളൊന്നായ് മാടി വിളിക്കുന്നു
നിന്നിലലിയാൻ ഒന്നായ് ചേരാൻ
യുഗങ്ങളാകെ ഇനി യുഗങ്ങളാകേ