മമ്മീ ഡാഡി ആന്റീ

മമ്മീ ഡാഡി ആന്റീ
മമ്മീ ഡാഡി ആന്റീ
നമ്മൾക്കൊന്നായ് പാടാം
നമ്മൾക്കൊന്നായ് ആടാം
മമ്മീ ഡാഡി ആന്റീ

കാവുകൾ പുഞ്ചിരി തൂകുന്നു
കുയിലുകൾ പാട്ടുകൾ പാടുന്നു
കണ്മണീ നീയെൻ കരളല്ലേ
പരിമളമലരേ ചിരി വിതറൂ
പരിമളമലരേ ചിരി വിതറൂ

സന്ധ്യേ..  സന്ധ്യേ. . 
മുകിലുകൾ ചേലകൾ മാറ്റുന്നു
മരതകമലയിലൊളിക്കുന്നു
മയിലുകൾ നൃത്തം വെയ്ക്കുന്നു
മഴവില്ലൊളിയമ്പേറ്റുന്നു (സന്ധ്യേ.. )
(മമ്മീ ഡാഡി . . )

സന്ധ്യേ..  സന്ധ്യേ. . 
സന്ധ്യേ നീയൊരു പൂമൊട്ട്
അച്ഛനുമമ്മയ്ക്കും മണിമുത്ത്
സന്ധ്യ കൊളുത്തും മണിദീപം
സന്തോഷത്തിൻ കതിർദീപം (സന്ധ്യേ. .)
(മമ്മീ ഡാഡി. . )

കാവുകൾ പുഞ്ചിരി തൂകുന്നു
കുയിലുകൾ പാട്ടുകൾ പാടുന്നു
കണ്മണീ നീയെൻ കരളല്ലേ
പരിമളമലരേ ചിരി വിതറൂ
പരിമളമലരേ ചിരി വിതറൂ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mummy daddy aunty

Additional Info

Year: 
1983

അനുബന്ധവർത്തമാനം