പ്രിയേ പ്രിയേ വസന്തമായ്

 

പ്രിയേ പ്രിയേ വസന്തമായ് കാണ്മു നിന്‍ ഹൃദയം
ഒരേ സ്വരം വിലോലമായ് കേള്‍പ്പു ഞാന്‍ കനവില്‍
വിനയചന്ദ്രികേ അലിയുമെന്റെ ജീവനില്‍
കുളിരായ് തഴുകാന്‍ അണയൂ......

ഒന്നു കണ്ട മാത്രയില്‍ കൌതുകം വിടര്‍ന്നു പോയ്
പീലി നീര്‍ത്തിയാടിയെന്‍ പൊന്മയൂരങ്ങള്‍
കേഴമാന്‍ കണ്ണുമായ് തേടിയന്നു ഞാന്‍
ആയിരം കൈകളാല്‍ പുല്‍കുവാന്‍  പ്രിയേ പ്രിയേ

പൂവണിഞ്ഞു സംഗമം പൊന്നണിഞ്ഞ സന്ധ്യയില്‍
പാടുവാനുണര്‍ന്നു പോയ് പൊന്‍പതംഗങ്ങള്‍
ആടുവാന്‍ വന്നു ഞാന്‍ രംഗ വേദിയില്‍
ഓര്‍മകള്‍ വാടുമീ വേളയില്‍ പ്രിയേ പ്രിയേ........  

Priye Vasanthamayi - Adheham Enna Edheham