താരാഗണങ്ങൾക്കു താഴേ

 

താരാഗണങ്ങൾക്കു താഴെ
പ്രേമാർദ്ര സന്ധ്യക്കു മീതേ
സൂര്യനും തിങ്കളും പങ്കു ചോദിക്കവെ
രാഗാംബരം തേങ്ങി ഇടറുന്നുവോ ( താരാഗണങ്ങൾക്കു...)


സിന്ദൂരമേഘങ്ങളെ ഒരു വാക്കു മിണ്ടാത്തതെന്തേ
മിഴിനീർ തടാകങ്ങളേ അനുതാപമേകാഞ്ഞതെന്തേ
സ്നേഹം പങ്കിടുമ്പോൾ മൃദുല സംഗീത മന്ത്രങ്ങൾ പൊലിയുന്നുവോ
മൃദു നൊമ്പരങ്ങൾ ദൂരെയെങ്ങോ ശോകാന്തമായ് വിമ്മിയോ(താരാ...)

ആശാമരാളങ്ങളേ  ഒരു നോക്കു കാണാൻ വരില്ലേ
തെന്നൽ കദംബങ്ങളേ ഇതിലേ വരില്ലേ വരില്ലേ
ഉള്ളം പങ്കിടുമ്പോൾ തമ്മിലകലാതെയകലുന്നൊരു ഇഴ നൊന്തുവോ
വിടപറയുമേതോ ദീനനാദം സ്നേഹാതുരം വിമ്മിയോ  (താരാ...)



   
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thaaraganangalkku thaazhe

Additional Info

Year: 
1991

അനുബന്ധവർത്തമാനം