താരാഗണങ്ങൾക്കു താഴെ -M

താരാഗണങ്ങൾക്കു താഴെ
പ്രേമാർദ്ര സന്ധ്യക്കു മീതേ
സൂര്യനും തിങ്കളും പങ്കു ചോദിക്കവെ
രാഗാംബരം തേങ്ങി ഇടറുന്നുവോ
താരാഗണങ്ങൾക്കു താഴെ
പ്രേമാർദ്ര സന്ധ്യക്കു മീതേ

സിന്ദൂരമേഘങ്ങളേ...
ഒരു വാക്കു മിണ്ടാത്തതെന്തേ
മിഴിനീർ തടാകങ്ങളേ... അനുതാപമേകാഞ്ഞതെന്തേ
സ്നേഹം പങ്കിടുമ്പോൾ
മൃദുല സംഗീത മന്ത്രങ്ങൾ
പൊലിയുന്നുവോ
മൃദുനൊമ്പരങ്ങൾ ദൂരെയെങ്ങോ
ശോകാന്തമായ് വിതുമ്പിയോ
(താരാഗണങ്ങൾ...)

ആശാമരാളങ്ങളേ...
ഒരു നോക്കു കാണാൻ വരില്ലേ
മിന്നൽ കദംബങ്ങളേ...
ഇതിലേ വരില്ലേ വരില്ലേ
ഉള്ളം പങ്കിടുമ്പോൾ
തമ്മിലകലാതെയകലുന്നൊ-
രിഴ നൊന്തുവോ
വിടപറയുമേതോ ദീനനാദം
സ്നേഹാതുരം വിതുമ്പിയോ
(താരാഗണങ്ങൾ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Tharaganangalkku thazhe - M