കിലുകിലുക്കാം പെട്ടീ

കിലുകിലുക്കാം പെട്ടീ കിണുങ്ങും പൊന്നുമണി കുരുക്കുത്തീ (3)

കൊമ്പത്തെ കുറുങ്കുഴലിക്കിളി പെപ്പരെപ്പേ പാടുമ്പോൾ

നീ പിച്ച വെച്ചു കളിക്കുമ്പോൾ ഇക്കിളിക്കൈ ഇളക്കുമ്പോൾ

എന്റെയുള്ളീൽ നൂറു കിളീകളുണരും  (കിലുകിലുക്കാം പെട്ടീ)

 

ചെല്ലത്തരിവള കുറുകും നിൻ കുഞ്ഞിക്കുറുമ്പു കാണാൻ

കൂനനുറുമ്പിൻ പടകൾ പൂമ്പകലിൻ വീട്ടിലിറങ്ങുമ്പോൾ (ചെല്ലത്തരിവള)

മാനത്തെ കുഞ്ഞിന്റെ മുത്തുകുണുക്കുകൾ മുറ്റം നിറയെ പൊഴിയുംപ്പോൾ

മണീച്ചുണ്ടൻ മാമ്പഴം തെരുതെരെ പൊഴിച്ചുങ്കൊണ്ടിളകി വരണതാര്  (കിലുകിലുക്കാം പെട്ടീ)

 

പീലി മിനുക്കും തത്തേ നീ ഓലത്തുമ്പിൽ വരുമോ

മൂളി നടക്കും തുമ്പീ നീ മുല്ലപ്പന്തലിൽ വരുമോ (പീലി മിനുക്കും)

ചോലക്കരിമ്പിന്റെയുള്ളിലെയിത്തിരി മധുരം കിള്ളിത്തരുമോ

കുടമനീ കിലുകിലെ ഇളകിയ മുകിലേ കുളിരു കോരിത്തരുമോ (കിലുകിലുക്കാം പെട്ടീ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kilukilukkaam pettee