ഏകാകിയായ്

ഏകാകിയായ് കന്നിരാവിൻ കായലിൽ

വെണ്ണിലാവിൻ തോണിയിൽ വന്നു ഞാൻ

സ്നേഹരാഗം തേടുവാൻ

അനുരാഗിണീ നീ വരമേകുമോ   (ഏകാകിയായ്)

 

ശ്രാവണം വീണുറങ്ങും പുൽമേടുകളിൽ

നീലാംബരം താണിറങ്ങും പൂങ്കോണുകളിൽ  (ശ്രാവണം)

തുളുമ്പും രാവിറമ്പുകളിൽ കിലുങ്ങും പൊൻകിനാവണിയിൽ  (തുളുമ്പും)

ഹൃദയം പാടുമ്പോൾ ഇന്ദ്രവീണാമർമ്മരം പോലെ

അനുരാഗിണീ നിൻ ലയമേകുമോ  (ഏകാകിയായ്)

 

കാൽവിരൽ തുമ്പുരുമ്മും പ്രേമോദയമായ് എൻ

കൈകളിൽ മെയ്യൊതുങ്ങും പൊന്നാതിരയിൽ

സുമങ്ങൾ സൗമ്യമായ് ചൊരിയും

സുഗന്ധം താളമായ് നിറയും  (സുമങ്ങൾ)

ഹൃദയം പാടുമ്പോൾ ലോലമാം നിൻ ജീവതന്തികളിൽ

അനുരാഗിണീ നിൻ ലയമേകുമോ  (ഏകാകിയായ്)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ekaakiyaay