തുഷാരമുരുകും താഴ്വരയിൽ

ആ..ആ.ആ.ആ
തുഷാരമുരുകും താഴ്വരയിൽ
പ്രസൂനമുതിരും മേഖലയിൽ
പറന്നിറങ്ങും കിളിയോ
നീ ഒഴുകി വരും സുരനദിയോ
ആ..ആ..ആ (തുഷാര...)

അനന്ത നീലിമ പൊതിയും വാനം
നമുക്കൊരുക്കിയ കൂടാരം
ആ...ആ.ആ.
അനന്ത നീലിമ പൊതിയും വാനം
നമുക്കൊരുക്കിയ കൂടാരം
ഇവിടെ പണ്ടും താമരയിലയിൽ (2)
പ്രേമലേഖനം വിരിഞ്ഞു
നീയും ഞാനും ഇന്നതിനർഥമറിഞ്ഞു (തുഷാര...)

നിതാന്ത കാന്തികൾ തഴുകും തീരം
നമുക്കൊരുക്കിയ സങ്കേതം
ആ..ആ.ആ
നിതാന്ത കാന്തികൾ തഴുകും തീരം
നമുക്കൊരുക്കിയ സങ്കേതം
ഇവിടെ പണ്ടും  പാവനമാകും (2)
ഗാന്ധർവങ്ങൾ നടന്നു
നീയും ഞാനും (2)
ഇന്നാ ബന്ധമറിഞ്ഞു (തുഷാരമുരുകും...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thusharamurukum

Additional Info

അനുബന്ധവർത്തമാനം