ചന്ദനശിലയിൽ കാമനുഴിഞ്ഞത്

ചന്ദനശിലയില്‍ കാമനുഴിഞ്ഞത് ചെമ്പക മലരോ കന്മദമോ.........

ചന്ദനശിലയില്‍ കാമനുഴിഞ്ഞതു ചെമ്പക മലരോ കന്മദമോ
വൈകാശിപ്പുതു മഴയോ മേനിയില്‍
മന്ദാരപ്പൂവൊളി ചാര്‍ത്തി
നാഭിയിലെരിയും നാഗവിളക്കിന്‍
നാളം കണ്ണില്‍ പടരുമ്പോള്‍
മെയ്യറിയേ മനമറിയേ
തിരുവിളയാട്ടിനു കളമെഴുതി
മെയ്യറിയേ മനമറിയേ
തിരുവിളയാട്ടിനു കളമെഴുതി [ചന്ദനശിലയില്‍]

കുവലയ വിലോചനേ
ബാലേ ഭൈമീ കിസലയാധരേ
ചാരുശീലേ......

വല്ലഭാ..................
വല്ലഭാ എന്നറിയാതൊരു മൊഴി
ഉള്ളില്‍ വിങ്ങി അമരുമ്പോള്‍ (2)
വാല്‍ത്തഴമ്പെഴും പാണിയിലമരും
പൊന്‍പാലക്കുടമുലയുമ്പോള്‍
കനക കസവു കവണി ഇഴുകി ഒഴുകീ
അറയിലെ നെയ്ത്തിരി മിഴി മൂടി [ചന്ദനശിലയില്‍]

തക ധിമി താം ധിമി തക താം
ജണു ജണു താം (3)
തക ധിമി താം

നി സ നി പ മ ഗ രി
സ രി മ രി മ രി മ പ
രി മ പനി സ രി ഗ
ഗ രി സ ഗ രി ഗ രി സ
സ രി മ ഗ രി സ രി മ ഗ രി സ രി മ ഗ രി
രി മ നി ധ പ രി മ നി ധ പ രി മ നി ധ പ
ഗ രി രി സ സ നി നി പ പ മ മ ഗ ഗ രി സ

വല്ലഭാ.......................
വല്ലഭാ നിന്‍ പ്രാണന്‍ പ്രാണനിലൊന്നായ്
വന്നു നിറയുമ്പോള്‍ (2)
മെയ് മറന്നു ഞാന്‍ നെയ്യായ്യുരുകി
ആയിരമിതളായ് തെളിയുമ്പോള്‍
അലകള്‍ നുരയുമമൃത നദികളൊഴുകീ
ഉലകൊരു വിസ്മൃതി ലയമായി [ചന്ദനശിലയില്‍]

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chandana silayil

Additional Info

അനുബന്ധവർത്തമാനം