അഗ്നിസത്യങ്ങൾക്കു ബലിയല്ല

അഗ്നിസത്യങ്ങള്‍ക്കു ബലിയല്ല നീ
നഗ്നപാപങ്ങള്‍ക്കു നദിയല്ല നീ
അശ്വവേഗങ്ങള്‍ക്കൊരിരയല്ല
കാലങ്ങളശ്രുകൊണ്ടെഴുതേണ്ട കഥയല്ല നീ
അശ്രുകൊണ്ടെഴുതേണ്ട കഥയല്ല നീ 
(അഗ്നിസത്യങ്ങൾ...)
നിന്നെ ഞാനറിയുന്നു ഭദ്രേ
നിന്‍ നേരിലെരിയുന്നു രുദ്രേ

വെള്ളിമേലാവേറും ഇന്ദ്രമോഹങ്ങള്‍തന്‍
പള്ളിയറ നിന്നെ മോഹിച്ചു 
കുലമഹിമ ചിതല്‍‌തിന്ന നാലുകെട്ടറയിലെ
കുരുതിയ്ക്കു നിന്നെത്തളച്ചു
മനുമന്ത്രവാദികളുഴിഞ്ഞ പന്തങ്ങളാല്‍
ദേവിയായ് നീ ദേവദാസിയായി - നിന്‍റെ 
ചുടുചോര പുരുഷന്നു രതിപുഷ്പമായ്
ചുടുകണ്ണുനീര്‍ത്തുള്ളി കവിദുഃഖമായ്
നിന്നെ ഞാനറിയുന്നു ഭദ്രേ 
നിന്‍ നേരിലെരിയുന്നു രുദ്രേ 

പരിചയും വാളും നിനക്കു നീ മാത്രം 
ഇനി ഒരു വിഗ്രഹത്തിന്‍റെ മൗനമല്ല
മണ്ണിനിമകളില്‍പ്പിടയും വിഷാദമല്ല
പുറ്റുമൂടുന്നൊരീ കോലകപ്പുരകളില്‍
രുദ്രതാളം നീ പടര്‍ത്തും - ജീവന്‍റെ 
ഭദ്രസംഗീതം നിറയ്ക്കും
രുദ്രതാളം നീ പടര്‍ത്തും - ജീവന്‍റെ 
ഭദ്രസംഗീതം നിറയ്ക്കും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Agnisathyangalkku baliyalla

Additional Info

Year: 
1997