കണ്ണാരം പൊത്തി

കണ്ണാരം പൊത്തിപ്പൊത്തി
കടയ്ക്കാടം കടന്ന്‌ കടന്ന്‌
കണ്ണാരം പൊത്തിപ്പൊത്തി
കടയ്ക്കാടം കടന്ന്‌ കടന്ന്‌
കാണാപ്പൂ പിള്ളേരൊക്കെ 
കണ്ടും കൊണ്ടോടി വായോ
കണ്ടും കൊണ്ടോടി വായോ
അക്കരെ നിക്കണ ചക്കിപ്പെണ്ണിന്റെ
കയ്യോ കാലോ തൊട്ടു വായോ
കയ്യോ കാലോ തൊട്ടു വായോ

കണ്ണാരം പൊത്തിപ്പൊത്തി
കടയ്ക്കാടം കടന്ന്‌ കടന്ന്‌
കണ്ണാരം പൊത്തിപ്പൊത്തി
കടയ്ക്കാടം കടന്ന്‌ കടന്ന്‌

നേരം പോയ്‌ നേരം പോയ്‌
പൂക്കൈത മറ പറ്റിയേ...
ഒന്നാം കോഴി കുളക്കോഴി
തത്തി തത്തി ചാടുന്നേ...
ഞാനവിടെ ചെന്നേപ്പിന്നെ
വെട്ടാക്കുളം വെട്ടിച്ചേ...
ഞാനവിടെ ചെന്നേപ്പിന്നെ
കെട്ടാപ്പുര കെട്ടിച്ചേ....
നേരം പോയ്‌ നേരം പോയ്‌
പൂക്കൈത മറ പറ്റിയേ...

കണ്ണാരം പൊത്തിപ്പൊത്തി
കടയ്ക്കാടം കടന്ന്‌ കടന്ന്‌
കണ്ണാരം പൊത്തിപ്പൊത്തി
കടയ്ക്കാടം കടന്ന്‌ കടന്ന്‌
കാണാപ്പൂ പിള്ളേരൊക്കെ 
കണ്ടും കൊണ്ടോടി വായോ
കണ്ടും കൊണ്ടോടി വായോ
അക്കരെ നിക്കണ ചക്കിപ്പെണ്ണിന്റെ
കയ്യോ കാലോ തൊട്ടു വായോ
കയ്യോ കാലോ തൊട്ടു വായോ

കണ്ണാരം പൊത്തിപ്പൊത്തി
കടയ്ക്കാടം കടന്ന്‌ കടന്ന്‌
കണ്ണാരം പൊത്തിപ്പൊത്തി
കടയ്ക്കാടം കടന്ന്‌ കടന്ന്‌
അക്കരെ നിക്കണ ചക്കിപ്പെണ്ണിന്റെ
കയ്യോ കാലോ തൊട്ടു വായോ
കയ്യോ കാലോ തൊട്ടു വായോ...

നേരം പോയ്‌ നേരം പോയ്‌
പൂക്കൈത മറ പറ്റിയേ...
ഒന്നാം കോഴി കുളക്കോഴി
തത്തി തത്തി ചാടുന്നേ...
ഞാനവിടെ ചെന്നേപ്പിന്നെ
വെട്ടാക്കുളം വെട്ടിച്ചേ...
ഞാനവിടെ ചെന്നേപ്പിന്നെ
കെട്ടാപ്പുര കെട്ടിച്ചേ....
നേരം പോയ്‌ നേരം പോയ്‌
പൂക്കൈത മറ പറ്റിയേ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kannaram Pothi Pothi

Additional Info

Year: 
1965