ധിം ധിം ധിമി ധിമി

ധിം ധിം ധിമി ധിമി ധിം ധിം ധിമി ധിമി
നൃത്തച്ചുവടുകൾ തത്തീയഴകൊടു
തളകൾ തരളമധുര രവമൊടനുപദ
മിളകി കനകഞൊറികളലകളുതിരുകയായീ
ഏതു കേളീ നൃത്തമാടാൻ വന്നു നീ
നീലാകാശം കൂടാരം കെട്ടിത്തന്നു
ആടിപ്പാടാൻ ആലോലം നീയും വന്നു
തണലുകൾ തേടീ തണ്ണീർ തേടി
പുതു കതിർ വയലുകൾ തിരയണ കിളിമകളേ (ധിം ധിം ധിമി ധിമി..)

കളിയാടാൻ കഥ പാടാൻ
ഒരു വഴിയിരുവഴി പല വഴിയോരങ്ങൾ
നിറമായും നിഴലായും
മിഴികളിൽ വിരിയണ മലർ മഴവില്ലായ് വാ
കൊട്ടു വേണമോ ഇനിയൊരു പാട്ടു വേണമോ (2)
പൊരുളുകൾ തേടി പൊന്മണി തേടി
പുതു കതിർ വയലുകൾ തിരയണ കിളിമകളേ (ധിം ധിം ധിമി ധിമി..)

കുടമൂതി കുഴലൂതി
ഒരു മൊഴിയിരുമൊഴി കുരവയൊടെതിരേൽക്കാം
കളിവീടായ് ഉലകാകെ
കതിരവനുലകിനു മുഴുവനുമൊരു ദീപം
മന്ത്രജാലമോ മിഴികളിലിന്ദ്രജാലമോ (2)
തണലുകൾ തേടി തണ്ണീർ തേടി
പുതു കതിർ വയലുകൾ തിരയണ കിളിമകളേ (ധിം ധിം ധിമി ധിമി..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Dhim Dhim Dhimi Dhimi

Additional Info

അനുബന്ധവർത്തമാനം