കേളീവിപിനം - F

കേളീവിപിനം വിജനം
മേലേ ഇരുളും ഗഗനം
മണ്ണിൽ നിശതന്‍ നിറകലികകളോ
കണ്ണിന്‍ കനവിന്‍ കതിര്‍മലരുകളോ വിരിവൂ
(കേളീവിപിനം...)

ഏകതാരയെന്നപോല്‍
പോവതാരെ കാണുവാന്‍
പേടിയെന്തു കണ്‍കളില്‍
പേടമാനെ ചൊല്ലൂ നീ
പൂഞ്ചിറകോലും കാഞ്ചന നാഗം
പറന്നു നേരെ വന്നണഞ്ഞുവോ
(കേളീവിപിനം...)

നീലരാവിന്‍ നന്ദിനി
പോലെ വന്ന നാഗിനി
പാടുവാന്‍ മറന്നപോല്‍
ആടിയാടി നില്‌പൂ നീ
കണ്‍കളില്‍നിന്നോ ചെങ്കനല്‍ പാറി
കളഞ്ഞുവോ നിറന്ന നിന്‍ മണി
(കേളീവിപിനം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kelivipinam - F