കേളീവിപിനം (M)

കേളീവിപിനം വിജനം
മേലേയിരുളും ഗഗനം
മണ്ണിൽ നിശ തൻ നിറകലികകളോ
കണ്ണിൽ കനവിൻ കതിർമലരുകളോ
വിരിവൂ (കേളീ...)

ഏകതാരയെന്ന പോൽ
പോവതാരെ കാണുവാൻ
പേടിയെന്തു കൺകളിൽ
പേടമാനെ ചൊല്ലൂ നീ
പൂഞ്ചിറകോലും കാഞ്ചനനാഗം
പറന്നു നേരേ വന്നണഞ്ഞുവോ (കേളീവിപിനം..)

നീലരാവിൻ നന്ദിനി
പോലെ വന്ന നാഗിനി
പാടുവാൻ മറന്ന പോൽ
ആടിയാടി നില്പൂ നീ
കൺകളിൽ നിന്നോ
 ചെങ്കനൽ പാറീ
കളഞ്ഞുവോ നിറന്ന നിൻ മണി  (കേളീവിപിനം..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kelee vipinam (M)

Additional Info

അനുബന്ധവർത്തമാനം