തെക്കു തെക്കു തെക്കു നിന്നൊരു
തെക്കു തെക്കു തെക്കു നിന്നൊരു
തേക്കുപാട്ട് അതിൽ
തേനുണ്ട് തിനയുണ്ട് തേനടയുണ്ട്
വയൽക്കിളിച്ചുണ്ടിൽ നിന്നൊരു
വടക്കൻ പാട്ട് അതിൽ വാളിളകണ് വള കിലുങ്ങണ്
പൊന്നാങ്ങളെ
കൊയ്തു കൊയ്തു കേറണ നാത്തൂനാരേ നിന്റെ
കൊയ്ത്തരിവാൾ തത്തമ്മച്ചുണ്ടു പോലെ
വെറ്റിലയിൽ നൂറു തേച്ചു
തെറുത്തു തായോ തന്നാൽ
പട്ടിന്റെ നേർമ്മയുള്ളൊരു പാട്ടു പാടാം
പുത്തൂരം വീട്ടിലെ പൂമുറ്റത്തെ
മുത്തശ്ശിമുല്ലക്കു പല്ലു വന്നേ
തച്ചോളിമുറ്റത്തെ കാഞ്ഞിരത്തിൽ
പച്ചില തിന്നിട്ടു മധുരിച്ചെന്നേ
നീലക്കാർകൂന്തലഴിച്ചതാരോ അതിൽ
പാലാട്ടു കോമനൊളിച്ചു നിന്നേ
അയലത്തെ പെണ്ണിന്റെയഴകു കണ്ടാൽ
വയനാടൻ മഞ്ഞൾ മുറിച്ചതെന്നേ
ചീതേയീ ചിരുതേയി കുഞ്ഞിത്തേയി
ചിങ്കാരച്ചിരിയുള്ള ചിന്നത്തേയി
ആലപ്പാട്ടാലങ്ങാട്ടന്നക്കുട്ടി
ഏലേലം പാടുന്നൊരേലിക്കുട്ടി
മടിക്കുത്തിലരിവാളു തിരുകി വെച്ച്
മുടി കെട്ടീ കൈ തട്ടി കറ്റ കെട്ടീ
അരക്കെട്ടും അണിമാറും കുലുങ്ങിക്കൊണ്ടേ
മണിക്കറ്റയേറ്റി വാ മാതുക്കുട്ടീ
തൊണ്ടടി മടലടി തൊണ്ടടി മടലടി
തൊണ്ടടി മടലടി തൊണ്ടടി മടലടി
കൊത്തിങ്ട് കൊയ്യാലങ്ങിട്
പത്തിങ്ങിട് പതിനൊന്നങ്ങിട്
അത്തം പത്തോണം
പുത്തരി കൊണ്ടോണം
പുത്തൻ പൊന്നോണം
ഓണപ്പൂ വില്ലു കൊട്ടി തൈ തൈ തൈ
ഞാണിന്മേൽ മണി കെട്ടി തൈ തൈ തൈ
താളത്തിൽ വില്ലു കൊട്ടീ തൈ തൈ തൈ
ഓണപ്പൂവില്ലു കൊട്ടു ഞാണിന്മേൽ മണി കെട്ടി
ഒരായിരം കൈകൾ വില്ലു കൊട്ടി
ഭും ഭും ഭും ഭും
-----------------------------------------------------------------------