ശരണം വിളി കേട്ടുണരൂ

ശരണം വിളി കേട്ടുണരൂ..... പൊന്നയ്യപ്പ സ്വാമീ......

ശബരിഗിരീശ്വര ഹരിഹരസുതനാം അയ്യപ്പസ്വാമീ

ഉണരുണരൂ പൊന്നമ്പലവാസാ ഉണരൂ ശബരീശാ

നിവര്‍ന്ന പട്ടുകൂടയായ് നില്‍പ്പൂ
പുലരിയിലാകാശം
കൊളുത്തിവയ്പ്പൂ പ്രഭാതദീപം പ്രകൃതീശ്വരി മണ്ണില്‍
ഉടുക്കുകൊട്ടി വിളിയ്ക്കുകയല്ലൊ
ഉടുക്കുകൊട്ടി വിളിയ്ക്കുകയല്ലൊ
ഹൃദയസഹസ്രങ്ങൾ
ഹൃദയസഹസ്രങ്ങൾ
ഉണരുണരൂ പൊന്നമ്പലവാസാ...

കുളിച്ചു തൊഴുതുണരുന്നു
പമ്പാസരസ്സില്‍ മുകുളങ്ങൾ
ജപിച്ചുനിൻ തിരുനാമാക്ഷരികൾ കിളികൾ
വലം വച്ചൂ
ജയിയ്ക്കാ..
ജയിയ്ക്കാ ജയിയ്ക്കാ തിരുമിഴിമുനയാല്‍
ഉലകം പാലിയ്ക്കും സ്വാമീ

ഉണരുണരൂ പൊന്നമ്പലവാസാ...

തൃപ്പടി കയറി കയറി വരുന്നു
അരികത്താത്മാക്കൾ
സ്വല്‍ പദപദ്മപരാഗം നിറുകയില്‍ അണിയാൻ കുനിയുന്നൂ
ഉൾപ്പൂവിതളില്‍ പരമദയാര്‍ദ്രതാ തേൻ തുള്ളിയുമായ്

ഉണരുണരൂ പൊന്നമ്പലവാസാ ഉണരൂ ശബരീശാ
ഉണരുണരൂ പൊന്നമ്പലവാസാ ഉണരൂ.... ശബരീശാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Saranam vili kettunaroo