പൂമുഖവാതിൽക്കൽ

പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന
പൂന്തിങ്കളാകുന്നു ഭാര്യ(പൂമുഖ)
ദുഃഖത്തിൻ മുള്ളുകൾ തൂവിരൽ തുമ്പിനാൽ
പുഷ്പങ്ങളാക്കുന്നു ഭാര്യ(ദുഃഖത്തിൻ)
(പൂമുഖവാതിൽക്കൽ)

എത്ര തെളിഞ്ഞാലും എണ്ണ വറ്റാത്തൊരു
ചിത്രവിളക്കാണു ഭാര്യ(എത്ര)
എണ്ണിയാൽ തീരാത്ത ജന്മാന്തരങ്ങളിൽ
അന്നദാനേശ്വരി ഭാര്യ(എണ്ണിയാൽ)
(പൂമുഖാതിൽക്കൽ)

ഭൂമിയെക്കാളും ക്ഷമയുള്ള
സൗഭാഗ്യ ദേവിയാണെപ്പോഴും ഭാര്യ(ഭൂമിയെക്കാളും)
മന്ദസ്മിതങ്ങളാൽ നീറും മനസ്സിനെ
ചന്ദനം ചാർത്തുന്നു ഭാര്യ(മന്ദസ്മിതങ്ങളാൽ)
(പൂമുഖവാതിൽക്കൽ)

കണ്ണുനീർതുള്ളിയിൽ മഴവില്ല് തീർക്കുന്ന
സ്വർണപ്രഭാമയി ഭാര്യ(കണ്ണുനീർതുള്ളിയിൽ )
കാര്യത്തിൽ മന്ത്രിയും കർമ്മത്തിൽ ദാസിയും
രൂപത്തിൽ ലക്ഷ്മിയും ഭാര്യ
(കാര്യത്തിൽ)
(പൂമുഖവാതിൽക്കൽ)

Poomukha Vaathilkkal Raakkuyilin Raagasadassil 1986